ബെംഗളൂരു യുണൈറ്റഡിന് ഇനി വനിതാ ടീമും. അവർ ഇന്നാണ് വനിതാ ടീം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ചടങ്ങിലാണ് ബെംഗളൂരു യുണൈറ്റഡ് വനിതാ ടീമിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ബെംഗളൂരു യുണൈറ്റഡുമായി സഹകരിക്കുന്ന സെവിയ്യയുനായി ചേർന്നാണ് അവർ വനിതാ ടീം പ്രഖ്യാപിച്ചത്. സെവിയ്യ മാനേജ്മെന്റിൽ നിന്നുള്ളവരും ചടങ്ങിൽ ഉണ്ടായിരുന്നു. ഇന്ത്യം വനിതാ ലീഗിൽ അടക്കം ഭാവിയിൽ കളിക്കുക ആകും ബെംഗളൂരു യുണൈറ്റഡിന്റെ ലക്ഷ്യം.