ഗട്ടുസോ വലൻസിയയിൽ എത്തി

Leufmgfctdmac5w0wd8sdb1zusmmuwvpllnakpyq2lddm6smw9p8domb2bxpe4lt

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഗനാരോ ഗട്ടുസോ ലാലിഗ ക്ലബായ വലൻസിയയുടെ പരിശീലകനായി ചുമതലയേറ്റു. വലൻസിയ ഗട്ടുസോയുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024വരെയുള്ള കരാർ ഗട്ടുസോ വലൻസിയയിൽ ഒപ്പുവെച്ചു. ഒരു വർഷത്തേക്ക് കരാർ നീട്ടാനും വ്യവസ്ഥ ഉണ്ടാകും. 3 മില്യണോളം ആകും വാർഷിക വേതനം.

അവസാനമായി നാപോളിയെ ആണ് ഗട്ടുസോ പരിശീലിപ്പിച്ചത്‌. നാപോളിക്ക് കോപ ഇറ്റാലിയ കിരീടം നേടിക്കൊടുക്കാൻ ഗട്ടുസോക്ക് ആയിരുന്നു. അതിനു മുമ്പ് എ സി മിലാന്റെയും പരിശീലകനായിരുന്നു. മിലാനായി പതിമൂന്ന് വർഷത്തോളം കളിച്ചിട്ടുള്ള താരമാണ് ഗട്ടുസോ. വലൻസിയയെ തിരികെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുക ആകും ഗട്ടുസോയുടെ ആദ്യ ദൗത്യം.

Previous articleആക്ഷന്‍ ശരിയാക്കി, ഹസ്നൈന് ബൗളിംഗ് തുടരാം
Next articleബെംഗളൂരു യുണൈറ്റഡ് സെവിയ്യയുമായി ചേർന്ന് വനിതാ ടീം പ്രഖ്യാപിച്ചു