യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേൺ ഉയർത്തിയ വെല്ലുവിളി ചെൽസി മറികടന്നു. ആദ്യ പാദത്തുൽ ബയേണോട് ഏറ്റ 2-1ന്റെ പരാജയം രണ്ടാൻ പാദത്തിൽ വലിയ വിജയത്തിലൂടെ ചെൽസി മറികടന്നു. ഇന്ന് ലണ്ടണിൽ നടന്ന മത്സരത്തിൽ 4-1 എന്ന സ്കോറിനാണ് ചെൽസി വിജയിച്ചത്. 5-3 എന്ന അഗ്രിഗേറ്റിന് സെമി വിജയിക്കുകയും ചെയ്തു.
തീർത്തും ആക്രമിച്ചു കളിച്ച ചെൽസി ഇന്ന് ബയേണ് അവസരമേ നൽകിയില്ല. പത്താം മിനുട്ടിൽ തന്നെ ഫ്രാൻ കിർബിയുടെ ഗോൾ ചെൽസിക്ക് ലീഡ് നൽകി. 29ആം മിനുട്ടിലെ സദ്രാസിലിന്റെ ഗോൾ ബയേണിന് പ്രതീക്ഷ നൽകി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ജി സൊ യുൻ ചെൽസിയുടെ രണ്ടാം ഗോളും നേടി. ചെൽസിയെ ലീഡിലേക്ക് തിരികെ എത്തിച്ചു. രണ്ടാം പകുതിയിൽ 84ആം മിനുട്ടിൽ ഹാർദർ സ്കോർ ചെയ്തതോടെ ചെൽസി അഗ്രിഹേറ്റ് സ്കോറിലും മുന്നിൽ എത്തി.
അവസാന നിമിഷം ഫ്രാൻ കിർബി ഒരു ഗോൾ കൂടെ നേടിയതോടെ കളി പൂർണ്ണമായും ചെൽസിയുടേതായി. ഫൈനലിൽ ബാഴ്സലോണയെ ആണ് ചെൽസി നേരിടുക.