ബാഴ്സലോണ വനിതകൾക്ക് മറ്റൊരു ഗംഭീര ജയം

- Advertisement -

ബാഴ്സലോണ വനിതകൾ തങ്ങളുടെ ഗംഭീര ഫോം തുടരുന്നു‌. ഇന്നലെ വനിതാ ലാലിഗയിൽ നടന്ന പോരാട്ടത്തിൽ വലൻസിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ ടോണി ഡുഗൻ, മാർത, മെർടെൻസ് എന്നിവരാണ് ബാഴ്സക്കായി ഗോൾ നേടിയത്. ടോണി ഡുഗൻ അവസാന മൂന്നു മത്സരങ്ങളിൽ നിന്നായി ആറു ഗോളുകൾ സ്കോർ ചെയ്തിരിക്കുകയാണ്.

ഇടതു വിങ്ങിൽ മെർടെൻസും ഇന്നലെ മികച്ച രീതിയിൽ ബാഴ്സക്കായി കളിച്ചു. ഒരു ഗോളിനൊപ്പം ഒരു അസിസ്റ്റും മെർടെൻസ് സ്വന്തമാക്കി. ഈ വുജയത്തോടെ ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനു മേൽ സമ്മർദ്ദം വർധിപ്പിക്കാനും ബാഴ്സക്കായി. ഈ വിജയം മറ്റന്നാൾ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലും ആവർത്തിക്കാൻ കഴിയും എന്ന് ബാഴ്സലോണ വിശ്വസിക്കുന്നു.

Advertisement