ഉടൻ പരിശീലക വേഷത്തിൽ തിരിച്ചെത്തും എന്ന് മൗറീനോ

- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോ താൻ ഉടൻ തന്നെ പരിശീലകനായി തിരിച്ചെത്തും എന്ന് അറിയിച്ചു. ഈ സമ്മറിൽ തന്നെ പുതിയ ക്ലബിന്റെ ചുമതലയേൽക്കും. പുതിയ സീസണ് മുന്നോടിയായുള്ള പ്രീസീസണിലും തനിക്ക് ആ ക്ലബിനെ ലഭിക്കും എന്നാണ് കരുതുന്നത്‌. മൗറീനോ പറഞ്ഞു‌. കഴിഞ്ഞ ഡിസംബറിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് മൗറീനോയെ പുറത്താക്കിയത്‌.

തനിക്ക് ഇപ്പോൾ മൂന്നു നാലു ക്ലബുകളുടെ ഓഫറ് ഉണ്ട്‌. അതിൽ ഒന്ന് താൻ തിരഞ്ഞെടുക്കും എന്നും ജോസെ പറഞ്ഞു. ഏതു ജോലി എടുക്കണം എന്നും ജോലിയുടെ സ്വഭാവം എന്തായിരിക്കണം എന്നും തനിക്ക് ശരിയായ കണക്കു കൂട്ടൽ ഉണ്ടെന്നും ജോസെ പറഞ്ഞു. രാജ്യാന്തര ടീമുകളുടെ ചുമതല താൻ ഏറ്റെടുക്കില്ല. ആഴ്ചക്ക് കളിയുള്ള ദിവസവും ജോലിയുള്ള ഫുട്ബോളിലാണ് തനിക്ക് താല്പര്യം ജോസെ പറഞ്ഞു‌.

ഇന്റർ മിലാൻ ഉൾപ്പെടെയുള്ള ക്ലബുകളിലേക്ക് മൗറീനോ മടങ്ങും എന്ന അഭ്യൂഹം നിലവിലുണ്ട്.

Advertisement