ബാഴ്സലോണയ്ക്ക് സമനില

- Advertisement -

സ്പാനിഷ് വനിതാ ലീഗിൽ ബാഴ്സലോണക്ക് സമനില. ആദ്യ മത്സരത്തിൽ സി ഡി ടെകോണിനെ ഒന്നിനെതിരെ ഒമ്പതു ഗോളുകൾക്ക് തോൽപ്പിച്ച ബാഴ്സലോണക്ക് പക്ഷെ രണ്ടാം മത്സരത്തിൽ പിഴച്ചു. റയൽ വലെകാനോ ആണ് ബാഴ്സയെ സമനിലയിൽ പിടിച്ചത്. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ബാഴ്സലോണക്ക് വേണ്ടി ഹെർമോസോ ആണ് ഗോൾ നേടിയത്. സോൾ ആണ് വലെകാനോയ്ക്ക് വേണ്ടി ഗോളടിച്ചത്.

ഈ സമനില കിരീട പോരാട്ടത്തിൽ ബാഴ്സലോണക്ക് വലിയ തിരിച്ചടിയാകും. ലീഗ് ചാമ്പ്യാാരായ അത്ലറ്റിക്കോ മാഡ്രിഡ് ലീഗിൽ അപൂർവ്വമായി മാത്രമേ പോയന്റ് നഷ്ടപ്പെടുത്താറുള്ളൂ. അതുകൊണ്ട് തന്നെ ബാഴ്സക്ക് ഈ ഫലം വലിയ നിരാശ നൽകും.

Advertisement