ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോൾ ജയവുമായി ബാഴ്സലോണ

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിലെ റൗണ്ട് ഓഫ് 16 ആദ്യ പാദത്തിൽ ബാഴ്സലോണക്ക് വൻ വിജയം. ഇന്നലെ സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗ്ലാസ്കോയെ നേരിട്ട ബാഴ്സ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ബാഴ്സല്ലായി ഹാമ്രൊയ്, ഐതാന, ഗുയിജാരോ, ആൻഡ്രെസ്, മാപി എന്നിവരാണ് ബാഴ്സലോണക്കായി സ്കോർ ചെയ്തത്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നികവിലെ ചാമ്പ്യന്മാരായ ലിയോൺ എതിരില്ലാത്ത നാലു ഗോളുകൾക്ക് അയാക്സിനെ തോൽപ്പിച്ചു. അയാക്സിന്റെ ഹോമിൽ വെച്ച് നടന്ന പോരിൽ അദ, ബച, മജ്റി, ക്രിസ്റ്റിയൻസ് എന്നിവരാൺ ലിയോണിനായി ഗോൾ നേടിയത്‌.

Previous articleറാനിയേരി മെക്സിക്കോയിലേക്ക്
Next articleഡിബാലയ്‌ക്ക് പരിക്ക്