ഡിബാലയ്‌ക്ക് പരിക്ക്

അർജന്റീനയുടെ യുവതാരവും യുവന്റസ് സ്‌ട്രൈക്കറുമായ പൗലോ ഡിബാലയ്‌ക്ക് പരിക്ക്. അർജന്റീന – ബ്രസീൽ സൂപ്പർ ക്ലാസിക്കോയ്ക്കിടെയായിരുന്നു താരത്തിന്റെ പരിക്ക്. അൻപത്തിയേഴാം മിനുട്ടിൽ താരത്തിന് കളം വിടേണ്ടി വന്നിരുന്നു. ഇന്റർ മിലാൻ താരം മിറാണ്ടയുടെ ഗോളിൽ മത്സരത്തിൽ ബ്രസീൽ വിജയിച്ചിരുന്നു.

ഡിബലയുടെ പരിക്ക് ഗുരുതരമല്ലെങ്കിലും വിശ്രമം വേണ്ടി വന്നേക്കും. ജെനോവയ്ക്കെതിരായ മത്സരത്തിൽ ഡിബാലയെ അല്ലെഗ്രി കളത്തിലിറക്കാൻ സാധ്യതയില്ല. ചാമ്പ്യൻസ് ലീഗിൽ യുവന്റസിന്റെ അടുത്ത മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ്. റൊണാൾഡോ – മൻസുകിച്-ഡിബാല ആക്രമണ ത്രയമാണ് യുവന്റസിന്റെ വിജയപ്രതീക്ഷ.

Previous articleചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോൾ ജയവുമായി ബാഴ്സലോണ
Next articleമിലാനിൽ തിരിച്ചെത്താൻ ഇബ്രാഹിമോവിച്