ബാഴ്സലോണ വനിതാ ടീം പരിശീലകനെ പുറത്താക്കി

ബാഴ്സലോണ വനിതാ ടീം പരിശീലകനായ ഫ്രാൻ സാഞ്ചേസിനെ ക്ലബ് പുറത്താക്കി. പുറത്താക്കാനുള്ള കാരണം ക്ലബ് വ്യക്തമാക്കിയിട്ടില്ല. അവസാന ഒന്നര വർഷമായി ബാഴ്സലോണ ടീമിന്റെ പരിശീലകനാണ് ഫ്രാൻ സാഞ്ചേസ്. കഴിഞ്ഞ സീസണിൽ ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം അവസാനം വരെ കിരീട പോരാട്ടത്തിൽ നിൽക്കാൻ ഫ്രാൻ സാഞ്ചേസിന്റെ ബാഴ്സക്കായിരുന്നു.

ഇന്നലെ എസ്പാനിയോളിനോട് ഏറ്റ സമനിലക്ക് ശേഷമാണ് ഈ വാർത്ത വരുന്നത്. ലീഗിൽ ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന് മൂന്ന് പോയന്റ് പിറകിൽ ആണ് ബാഴ്സലോണ. ബാഴ്സലോണയുടെ അസിസ്റ്റന്റ് പരിശീലകനായ ലൂയിസ് കോർടസ് ആണ് ബാഴ്സലോണയുടെ പരിശീലക സ്ഥാനം ഏറ്റിരിക്കുന്നത്. സീസൺ അവസാനം വരെ ലൂയിസ് തന്നെ പരിശീലകനായി തുടരും. മുമ്പ് ബാഴ്സലോണയുടെ അക്കാദനി ടീമുകളെയും ലൂയിസ് പരിശീലിപ്പിച്ചിട്ടുണ്ട്.

Previous articleഫ്രഞ്ച് താരത്തെ ബാഴ്സ സ്വന്തമാക്കി, ജൂലൈയിൽ എത്തും
Next articleഗോകുലത്തിൽ വീണ്ടും മാറ്റങ്ങൾ, സണ്ടെ ടീം വിട്ടു