സ്പാനിഷ് വനിതാ ലീഗിലെ ബാഴ്സലോണയുടെ ആധിപത്യം ഒരു സീസണിലെ തുടരുന്നതാണ് ഈ സീസണിലും കണ്ടത്. ഇന്ന് അവർ ലീഗിലെ അവസാന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ 2-1ന് പരാജയപ്പെടുത്തിയതോടെ ബാഴ്സലോണ ലീഗിൽ എല്ലാ മത്സരവും വിജയിച്ച് കൊണ്ട് സീസൺ അവസാനിപ്പിച്ചു. കഴിഞ്ഞ മാസം തന്നെ ബാഴ്സലോണ ലീഗ് കിരീടം ഉറപ്പിച്ചിരുന്നു.
തുടർച്ചയായ മൂന്നാം സീസണിലാണ് വനിതാ സ്പാനിഷ് ലീഗ് കിരീടം ബാഴ്സലോണ സ്വന്തമാക്കുന്നത്. ഇന്നത്തെ വിജയം ബാഴ്സലോണയെ ലീഗിൽ 30 മത്സരങ്ങളിൽ നിന്ന് 90 പോയന്റിൽ എത്തിച്ചു. ഈ സീസണിൽ കളിച്ച 30 മത്സരങ്ങളിൽ 30ഉം ബാഴ്സലോണ വിജയിച്ചു. 159 ഗോളുകൾ അടിച്ചു കൂട്ടിയ ബാഴ്സലോണ ആകെ 11 ഗോളുകൾ ആണ് വഴങ്ങിയത്. 148 ഗോൾ ഡിഫറൻസ്. ഇനി മുന്നിൽ ഉള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിലും കോപ ഡെൽ റേ കിരീടവും കൂടെ നേടി ട്രിപിൾ നേട്ടവുമായി സീസൺ അവസാനിപ്പിക്കുക ആകും ബാഴ്സലോണയുടെ ലക്ഷ്യം.