ബാലാ ദേവിക്ക് മുന്നിൽ വീണ് ഗോകുലത്തിന്റെ കിരീട സ്വപ്നത്തിന് അവസാനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാലാ ദേവി എന്ന വനിതാ ഫുട്ബോൾ ഇതിഹാസത്തിനെതിരെ ഉള്ള പോരിൽ ഗോകുലം കേരള എഫ് സി പരാജയപ്പെട്ടു എന്ന് പറയാം. ഇന്ന് ഫൈനൽ തേടി മണിപ്പൂർ പോലീസിനെതിരെ സെമിയിൽ ഇറങ്ങിയ ഗോകുലത്തെ തോൽപ്പിച്ചത് ബാലാ ദേവി ഒറ്റയ്ക്കായിരുന്നു. രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയം മണിപ്പൂർ സ്വന്തമാക്കിയ മത്സരത്തിൽ നാലു ഗോളുകളും നേടിയത് ബാലാ ദേവി തന്നെ.

ഒരു ഘട്ടത്തിൽ 2-1ന് മുന്നിൽ ആയിരുന്നു ഗോകുലം. മണിപ്പൂർ ഒരു ചുവപ്പ് കാർഡ് കാരണം 10 പേരായി ചുരുങ്ങുകയും ചെയ്തിരുന്നു. പക്ഷെ ബാലാ ദേവി ഒറ്റയ്ക്ക് മതിയായിരുന്നു മണിപ്പൂരിന് ഫൈനലിലേക്ക് കടക്കാൻ‌. ആവേശകരമായായിരുന്നു ഇന്ന് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ മുന്നിൽ എത്തിയ മണിപ്പൂരിനെ ഒരു ഓൺ ഗോളിലൂടെ ഗോകുലം വീണ്ടും സമനിലയിലേക്ക് എത്തിച്ചു. ആദ്യ പകുതിയിൽ തുല്യശക്തികളുടെ പോരാട്ടം തന്നെയാണ് കണ്ടത്.

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനുട്ടുകൾക്കകം ഗോകുലം കേരള എഫ് സി ലീഡ് എടുത്തു. ഒര്യ് ഹാൻഡ് ബാളിന് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് രഞ്ജന ആയിരുന്നു ഗോകുലത്തിന് ലീഡ് നൽകിയത്. ആ ഹാൻഡ് ബാളിന് മണിപ്പൂർ പോലീസ് താരം ചുവപൊ കാർഡ് കാണുകയും ചെയ്തു. ഗോകുലത്തിന് മുൻതൂക്കം ലഭിച്ചു എന്നാണ് കരുതിയത് എങ്കിലും പിന്നീട് ബാലാ ദേവിയുടെ താണ്ഡവമായിരുന്നു.

മൂന്ന് ഗോളുകൾ ഒന്നിനു പിറകെ ഒന്നായി ബാലാ ദേവി അടിച്ചപ്പോൾ സ്കോർ 4-2. മണിപ്പൂർ പോലീസ് ഫൈനലിൽ. ഗോകുലം ആദ്യ ഫൈനൽ എന്ന ലക്ഷ്യം കാണാതെ നാട്ടിലേക്ക്. ഇന്നത്തെ ഗോളുകളൊടെ 6 മത്സരങ്ങളിൽ നിന്ന് ബാലാ ദേവിക്ക് മാത്രം 26 ഗോളുകളായി. ബാലാ ദേവിയുടെ തുടർച്ചയായ അഞ്ചാം ഹാട്രിക്കായിരുന്നു ഇത്‌.