ബെയ്ൽ തന്റെ ടീമിന് യോജിക്കുന്ന താരമല്ലെന്ന് സിദാൻ

ഗാരെത് ബെയ്ൽ തന്റെ റയൽ മാഡ്രിഡ് ടീമിന് യോജിക്കുന്ന താരമല്ലെന്ന് പരിശീലകൻ സിദാൻ. ഇതോടെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഗാരെത് ബെയ്ൽ ഏറെക്കുറെ ടീം വിടുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരെ റയൽ മാഡ്രിഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോറ്റപ്പോൾ ഗാരെത് ബെയ്ൽ പകരക്കാരുടെ ബെഞ്ചിലായിരുന്നു. രണ്ടാമതും സിദാൻ റയൽ മാഡ്രിഡിന്റെ ചുമതലയേറ്റതിന് ശേഷം ഗാരെത് ബെയ്ലിന് അവസരങ്ങൾ കുറവായിരുന്നു.

ടീമിന് മികച്ചതെന്ന് തോന്നുന്ന കാര്യങ്ങളാണ് താൻ ചെയ്യുന്നതെന്ന് പറഞ്ഞ സിദാൻ ബെയ്ൽ റയൽ മാഡ്രിഡിന് ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. തന്നെ ഇപ്പോഴത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബെയ്‌ലിനെ പുറത്തിരുത്തിയതെന്നും റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞു. റയൽ മാഡ്രിഡിന്റെ കൂടെ നാല് ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു ലാ ലീഗയും ഒരു കോപ്പ ഡെൽ റേയും ആറ് വർഷത്തെ റയൽ മാഡ്രിഡ് കാലഘട്ടത്തിൽ ഗാരെത് ബെയ്ൽ നേടിയിട്ടുണ്ട്.