ഓസ്ട്രേലിയ ഫുട്ബോൾ ലോകത്തിന് തന്നെ മാത്രകയാകുന്ന തീരുമാനമാണ് പ്രഖ്യാപിച്ചിരുക്കുന്നത്. ഇനി മുതൽ ഓസ്ട്രേലിയയിലെ പുരുഷ ഫുട്ബോൾ താരങ്ങളും വനിതാ ഫുട്ബോൾ താരങ്ങളും വേതനത്തിന്റെ കാര്യത്തിൽ തുല്യരായിരിക്കും. ഓസ്ട്രേലിയൻ വനിതാ ലീഗായ വെസ്റ്റ്ഫീൽഡ് ലീഗിലേയും പുരുഷ ലീഗായ എ ലീഗിലേയും കളിക്കാരുടെ മിനിമം വേതനം തുല്യമാക്കാനാണ് ഓസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ വനിതാ ഫുട്ബോൾ താരങ്ങൾക്കും ജീവിക്കാൻ ആവശ്യമായ ശംബളം ഫുട്ബോളിൽ നിന്ന് ലഭിക്കും. നേരത്തെ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ജീവിതം മുന്നോട്ട് പോകാൻ പോലും കഴിയുന്നില്ല എന്ന വിമർശനവുമായി സാം കെർ പോലുള്ള പ്രമുഖ താരങ്ങൾ ഓസ്ട്രേലിയയിൽ രംഗത്ത് എത്തിയിരുന്നു. ആദ്യമായണ് ഒരു രാജ്യത്തെ ലീഗുകളിൽ തുല്യ വേതനം നടപ്പിലാക്കുന്നത് നേരത്തെ നോർവേ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഒക്കെ ദേശീയ താരങ്ങൾക്ക് തുല്യ വേതനം നടപ്പിലാക്കിയിരുന്നു.