ഏറെ കാത്തിരിക്കുന്ന വനിതാ ഏഷ്യൻ കപ്പ് മത്സരങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് തത്സമയം കാണാം. ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏഷ്യൻ കപ്പ് ജനുവരി 20 മുതൽ ആണ് ആരംഭിക്കുന്നത്. എല്ലാ മത്സരങ്ങളും തത്സമയം മത്സരം യൂറോ സ്പോർടിൽ കാണാം. യൂറോ സ്പോർട് ടെലികാസ് അവകാശങ്ങൾ സ്വന്തമാക്കി. ജിയോ ടിവിയിലും എയർടൽ എക്സ്ട്രീം വഴിയും സ്ട്രീം ചെയ്തും കളി കാണാം. ഇന്ത്യൻ വനിതകൾക്ക് ഏറെ പ്രാധാന്യമുള്ള മത്സരമാണിത്.
മൂന്ന് ഗ്രൂപ്പുകളിലായി ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങൾ ഏഷ്യൻ കപ്പിൽ കളിക്കുന്നുണ്ട്.














