വനിത സൂപ്പർ ലീഗിൽ തുടർച്ചയായി 13 ജയങ്ങൾ കുറിച്ചു റെക്കോർഡ് തിരുത്തി ആഴ്സണൽ വനിതകളുടെ കുതിപ്പ്. വെസ്റ്റ് ഹാമിനു എതിരെ തിരിച്ചു വന്നു ജയം കാണുക ആയിരുന്നു ആഴ്സണൽ. ആഴ്സണൽ ആധിപത്യം കാണാൻ ആയ മത്സരത്തിൽ വെസ്റ്റ് ഹാം ആണ് മുന്നിലെത്തിയത്. 35 മത്തെ മിനിറ്റിൽ ഡാഗ്നി വെസ്റ്റ് ഹാമിനു ആയി ഗോൾ നേടി. ലീഗിൽ 15 മണിക്കൂറിനു ശേഷമാണ് ആഴ്സണൽ ഒരു ഗോൾ വഴങ്ങിയത്.
പരിക്കേറ്റു പുറത്ത് പോയ കിം ലിറ്റിലിന് പകരക്കാരിയായി എത്തിയ ജോർദൻ നോബ്സ് 42 മത്തെ മിനിറ്റിൽ ആഴ്സണലിന് സമനില നൽകി. താരത്തിന്റെ ലീഗിലെ 51 മത്തെ ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ ആധിപത്യം ഗോളുകളാക്കി മാറ്റി ആഴ്സണൽ. സ്റ്റെഫനി കാറ്റ്ലിയുടെ പാസിൽ നിന്നു സ്റ്റിന ബ്ലാക്ക്സ്റ്റെനിയസ് 53 മത്തെ മിനിറ്റിലും കാറ്റി മകബെയുടെ പാസിൽ നിന്നു ഫ്രിദ മാനം 70 മത്തെ മിനിറ്റിലും ആഴ്സണലിന് വിജയഗോളുകൾ സമ്മാനിച്ചു. ജയത്തോടെ 5 കളികളിൽ നിന്നു 15 പോയിന്റുകൾ നേടി ആഴ്സണൽ 1 ഗോൾ വ്യത്യാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് പിറകിൽ രണ്ടാമത് ആണ്, അതേസമയം ഏഴാം സ്ഥാനത്ത് ആണ് വെസ്റ്റ് ഹാം.