തുടർച്ചയായ അഞ്ചാം ജയവുമായി ആഴ്സണൽ വനിതകളും

ആഴ്സണൽ പുരുഷന്മാർ എവർട്ടണെ തോൽപ്പിച്ച് തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കിയ രാത്രി തന്നെ സീസണിലെ തുടർച്ചയായ അഞ്ചാം ജയം വനിതകളുടെ ആഴ്സണൽ ടീമും സ്വന്തമാക്കി. ഇന്ന് വെസ്റ്റ് ഹാമിനെ നേരിട്ട ആഴ്സ്ണൽ ശക്തമായ പോരാട്ടത്തിന് ഒടുവിൽ 4-3 എന്ന സ്കോറിനാണ് വിജയിച്ചത്. രണ്ട് തവണ പിറകിൽ പോയ ശേഷമായിരുന്നു ആഴ്സ്ണലിന്റെ വിജയം.

ആഴ്സണലിനായി വാൻ ഡെൻ ഡോങ്ക് ഇന്ന് ഹാട്രിക്ക് നേടി. കിം ലിറ്റിലാണ് ആഴ്സണലിനായി നാലാം ഗോൾ നേടിയത്. ഇന്നത്തെ ജയത്തോടെ ലീഗിൽ മൂന്നിൽ മൂന്ന് ജയത്തോടെ ആഴ്സണൽ ഒന്നാമത് തന്നെ നിക്കുകയാണ്. സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ച ആഴ്സണൽ അഞ്ചു മത്സരങ്ങളിൽ നിന്നായി 38 ഗോളുകളാണ് അടിച്ചത്.