ലോകകപ്പ് യോഗ്യതക്ക് തൊട്ടരികിൽ അർജന്റീന വനിതകൾ, 2007ന് ശേഷം ഇതാദ്യം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷം ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിലെ ടിക്കറ്റ് അർജന്റീന ഏതാണ്ട് ഉറപ്പിച്ചു എന്ന് പറയാം. ഇന്ന് പുലർച്ചെ നടന്ന പ്ലേ ഓഫിന്റെ ആദ്യ പാദ മത്സരത്തിൽ പനാമയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്. ഇഞ്ച്വറി ടൈമിൽ വഴങ്ങി രണ്ട് ഗോളുകളാണ് പനാമയുടെ രണ്ടാം പാദത്തിൽ തിരിച്ചുവരാം എന്ന പ്രതീക്ഷകൾ ഏതാണ്ട് അവസാനിപ്പിച്ചത്.

മറിയാന, എലിയാന എന്നിവർ അർജന്റീനക്കായി ആദ്യ പകുതിയിൽ ഗോളുകൾ നേടി. കളിയുടെ 90ആം മിനുട്ടിന് ശേഷം എലിയാന വീണ്ടും ഒരു ഗോളും കൂടെ നേടി. ഒപ്പം യാമിലയും ഒരു ഗോൾ നേടി 4-0ന്റെ വിജയം അർജന്റീനക്ക് കൊടുത്തു. അർജന്റീന ഒരു പെനാൾട്ടി നഷ്ടപ്പെടുത്തി ഇല്ലായിരുന്നു എങ്കിലും ഇതിലും വലുതായേനെ പനാമയുടെ തോൽവി. കളിയുടെ അവസാനാം രണ്ട് പനാമ താരങ്ങൾ ചുവപ്പ് കാർഡ് കണ്ടും പുറത്തായി.

11000ൽ അധികം കാണികൾ കളി കാണാൻ ഇന്ന് ഉണ്ടായിരുന്നു. 2007ന് ശേഷം ഇതുവരെ അർജന്റീന ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. പനാമ ആകട്ടെ ഇതുവരെ ലോകകപ്പ് യോഗ്യത നേടാത്ത ടീമാണ്.