വീണ്ടും ഹോങ്കോങ്ങിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ

ഒളിമ്പിക്സ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യൻ വനിതകൾ കളിക്കുന്ന സൗഹൃദ മത്സരത്തിൽ രണ്ടാമതും ഇന്ത്യൻ വനിതകൾക്ക് ജയം. ഹോങ്കോങ്ങിനെയാണ് ഇന്ത്യ ഇന്നും തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം പകുതിയിൽ പ്യാരി നേടിയ ഗോൾ ആണ് ഇന്ത്യയുടെ ജയം ഉറപ്പിച്ചത്

കഴിഞ്ഞ മത്സരത്തിൽ വൻ സ്കോറിന് തന്നെ ഇന്ത്യ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയിരുന്നു. ഹോങ്കോങിലെ പര്യടനം കഴിഞ്ഞ ഇന്ത്യ ഇനി ഇന്തോനേഷ്യയിലേക്ക് പോകും. അവിടെയും ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും.