ട്രെയിനിംഗ് ഗ്രൗണ്ടിൽ അടിപിടി, കമാറ അറസ്റ്റിൽ

na

ഫുൾഹാം സ്‌ട്രൈക്കർ അബൂബക്കർ കമാറ അറസ്റ്റിൽ. അച്ചടക്ക പ്രശ്നങ്ങൾ കാരണം പരിശീലകൻ റനിയേരി താരത്തെ ട്രെയിനിങ് ഗ്രൗണ്ടിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ഇന്ന് ട്രെയിനിങ് ഗ്രൗണ്ടിലേക്ക് താരം പ്രവേശിക്കാൻ ഒരുങ്ങിയതോടെ താരത്തെ തടയാൻ ശ്രമിച്ച സ്‌ക്യൂരിറ്റി ജീവനക്കാരുമായി അടിപിടി ആകുകയായിരുന്നു. ഇതോടെ ക്ലബ്ബ് സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

നേരത്തെ മത്സരത്തിനിടെ പെനാൽറ്റി എടുക്കാൻ വേണ്ടി സഹതാരം മിട്രോവിച്ചുമായി താരം ഉടക്കിയിരുന്നു. പിന്നീട് യോഗ സെഷനിടെ താരം മിട്രോവിചിനെ കൈകാര്യം ചെയ്യാൻ ഒരുങ്ങിയതോടെയാണ് പരിശീലകൻ താരത്തെ വിലക്കിയത്. താരത്തെ ക്ലബ്ബ് ഇനി കളിപ്പിക്കാനുള്ള സാധ്യത വിരളമാണ്.