സൂപ്പർ കപ്പ് തോൽക്കാൻ കാരണം എ ഐ എഫ് എഫിന്റെ മത്സരക്രമം എന്ന് ചെന്നൈയിൻ

- Advertisement -

സൂപ്പർ കപ്പിൽ ഇന്നലെ ഫൈനലിൽ പരാജയപ്പെട്ട ചെന്നൈയിൻ പരിശീലകൻ ഗ്രിഗറി തങ്ങൾ പരാജയപ്പെടാൻ കാരണം മത്സരക്രമം ആണെന്ന് പറഞ്ഞു. എ ഐ എഫ് എഫ് മത്സരങ്ങൾ അശാസ്ത്രീയമായാണ് ഫിക്സ്ചർ ഇട്ടത് എന്ന് ചെന്നൈയിൻ പറഞ്ഞു. അവസാന 10 ദിവസങ്ങളിൽ ചെന്നൈയിൻ നാലു മത്സരങ്ങളാണ് കളിച്ചത്. ഇത് എങ്ങനെ നടക്കും എന്ന് ഗ്രിഗറി ചോദിക്കുന്നു.

സൂപ്പർ കപ്പിന്റെ യോഗ്യതാ റൗണ്ടിൽ മത്സരം ഉണ്ടാകില്ല എന്ന് നേരത്തെ അറിയിക്കാത്തതിലും ഗ്രിഗറി രോഷം പ്രകടിപ്പിച്ചു. അന്ന് മത്സരം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഭുവനേശ്വർ വരെ സഞ്ചാരിക്കുകയും അതിനായി കഠിന പരിശീലനം നടത്തുകയും ചെയ്തു. പക്ഷെ ഗ്രൗണ്ടിൽ എത്തി ടീം ഷീറ്റ് കൈമാറിയതിനു ശേഷമാണ് മത്സരം ഇല്ലാ എന്ന് അറിയുന്നത്. അദ്ദേഹം പറഞ്ഞു.

ഇന്നലെ മത്സരത്തിന്റെ അവസാനത്തിൽ തന്റെ താരങ്ങൾ തളർന്നു എന്നും അവരോട് ഇതിൽ കൂടുതൽ ആവശ്യപ്പെടാൻ തനിക്ക് ആകില്ല എന്നും ഗ്രിഗറി പറഞ്ഞു.

Advertisement