ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരം ആമി ഹാരിസണ് എ സി എൽ ഇഞ്ച്വറി. കഴിഞ്ഞ ദിവസം നടന്ന ഓസ്ട്രേലിയ വെസ്റ്റ്ഫീൽഡ് വുമൺസ് ലീഗ് മത്സരത്തിനിടെയാണ് ആമിക്ക് പരിക്കേറ്റത്. സിഡ്നി എഫ് സിക്കു വേണ്ടി ബൂട്ടുകെട്ടുന്ന താരത്തിന്റെ ഇരുമുട്ടുകൾക്കും ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഒരു മുട്ടിന്റെ എസിഎല്ലും ഒരു കാലിന്റെ എംസിലും ഇഞ്ച്വറിയായതാണ് താരം തന്നെ വ്യക്തമാക്കിയത്.
ഇന്നലെ ന്യൂകാസിൽ ജെറ്റ്സിനെതിരായ മത്സരത്തിലാണ് ആമിക്ക് പരിക്കേറ്റത്. മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. സിഡ്നി എഫ് സിയുടെ അപരാജിത കുതിപ്പ് ഇന്നലത്തെ സമനിലയോടെ 6 മത്സരങ്ങളായി. പരിക്കേറ്റത്തിൽ ദു:ഖമുണ്ടെന്ന് അറിയിച്ച ആമി ഹാരിസ് എത്രയും പെട്ടെന്ന് പരിക്ക് ഭേദമായി തിരിച്ചെത്തും എന്നും അറിയിച്ചു.
No words can explain how I’m feeling right now.. absolutely devastated to confirm I’ve torn my ACL & MCL on my other knee. Thank you for all the messages of support, I appreciate every one of them. Another long road ahead but I can’t wait to be back out there doing what I love. pic.twitter.com/mzMhKCTY6A
— Amy Harrison (@amy_harrison7) January 4, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial