അലക്സ് മോർഗന്റെ ഹാട്രിക്കിൽ അമേരിക്കയ്ക്ക് വിജയം

- Advertisement -

ടൂർണമെന്റ് ഓഫ് നാഷൻസിൽ അമേരിക്കയ്ക്ക് വിജയ തുടക്കം. ഇന്ന് ജപ്പാനെ നേരിട്ട അമേരിക്ക രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. അമേരിക്കർ സൂപ്പർ സ്റ്റാർ അലക്സ് മോർഗന്റെ മികവാണ് അമേരിക്കയ്ക്ക് ഈ വിജയം സമ്മാനിച്ചത്. അമേരിക്ക നേടിയ നാലു ഗോളുകളിൽ മൂന്നും അലക്സ് മോർഗന്റെ ബൂട്ടിൽ നിന്നായിരുന്നു.

18,26,56 മിനുട്ടുകളിലായിരുന്നു അമേരിക്കൻ ക്യാപ്റ്റന്റെ ഗോളുകൾ‌‌. ഫുൾബാക്ക് മേഗനാണ് അമേരിക്കയുടെ നാലാം ഗോൾ നേടിയത്. 2015 ലോകകപ്പ് ഫൈനലിൽ ജപ്പാനും അമേരിക്കയും ഏറ്റുമുട്ടിയപ്പോൾ അമേരിക്ക 5-2ന് വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement