അഭിമാനകരം!! ഏഷ്യയിലെ മികച്ച വനിതാ താരത്തിനുള്ള അവസാന മൂന്ന് പേരിൽ ഇന്ത്യയുടെ ആശാലതയും

കഴിഞ്ഞ സീസണിലെ ഏഷ്യയിലെ ഏറ്റവും മികച്ച താരങ്ങൾക്കായുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. അവസാന മൂന്ന് പേരുകളാണ് എ എഫ് സി ഇന്ന് പുറത്ത് വിട്ടത്. മികച്ച വനിതാ താരങ്ങളുടെ നോമിനേഷനിൽ ഇന്ത്യൻ താരം ആശാലത ദേവി അവസാന മൂന്നിൽ ഉൾപ്പെട്ടിട്ടുണ്ട്. ചൈനയുടെ ലി യങ്, ജപ്പാൻ ക്യാപ്റ്റൻ സാകി കുമഗി എന്നിവർക്ക് ഒപ്പമാണ് ആശാലത നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ മികച്ച ഇന്ത്യൻ വനിതാ താരത്തിനുള്ള പുരസ്കാരം ആശാലത ദേവി നേരത്തെ സ്വന്തമാക്കിയിരുന്നു. ഒളിമ്പിക് യോഗ്യതാ റൗണ്ടിലും സാഫ് കപ്പിലും മികച്ച പ്രകടനം നടത്താൻ ആശാലത ദേവിക്ക് ആയിരുന്നു. ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്കായും താരം ഗംഭീര പ്രകടനം നടത്തിയിരുന്നു. ലിയോണിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ സാകി കുമഗി ആവും മികച്ച താരം എന്നാണ് ഫുട്ബോൾ ലോകം നിരീക്ഷിക്കുന്നത് എങ്കിലും അവസാന മൂന്നിൽ എങ്കിലും ഒരു ഇന്ത്യൻ താരം എത്തി എന്നത് അഭിമാനകരമായ കാര്യമാണ്.

Previous article38 റണ്‍സിന്റെ ലീഡ്, രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ 188/3
Next article‘യങ്ങ് ബ്ലാസ്റ്റേഴ്‌സ്’ : കേരള ഫുട്ബാൾ രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു