അർഹിച്ചത് വന്നെത്തി, ലിയോണിന്റെ അദയ്ക്ക് ചരിത്രത്തിലെ ആദ്യ വനിതാ ബാലൻ ദി ഓർ

- Advertisement -

മികച്ച വനിതാ താരത്തിനുള്ള ചരിത്രത്തിലെ ആദ്യ ബാലൻ ദി ഓർ അദ ഹെഗെർബെർഗ് എന്ന ലിയോണിന്റെ സ്ട്രൈക്കർക്ക് സ്വന്തം. ഫിഫ ബെസ്റ്റ് അവാർഡ് അപ്രതീക്ഷിതമായി മാർതയ്ക്ക് മുന്നിൽ നഷ്ടപ്പെട്ട അദ അർഹിച്ച നേട്ടമാണ് ഈ ബാലൻ ദി ഓർ. അദയെ പിന്തള്ളി മാർത അന്ന് ഫിഫാ ബെസ്റ്റ് പുരസ്കാരം നേടിയത് ഫുട്ബോൾ നിരീക്ഷരെ ഞെട്ടിച്ചിരുന്നു

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മാത്രം അദ നേടിയത് 15 ഗോളുകളായിരുന്നു. വനിതാ ചാമ്പ്യൻസ്ലീഗിൽ അത് പുതിയ റെക്കോർഡ് ആയിരുന്നു. 22കാരിയായ നോർവ സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ അസാമാന്യ ഫോമിലായിരുന്നു. 47 ഗോളുകളാണ് സീസണിൽ മൊത്തമായി അദ നേടിയത്. ലിയോണിന്റെ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ഇരട്ട കിരീടത്തിലും അദയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.

Advertisement