അദയ്ക്ക് ചാമ്പ്യൻസ് ലീഗ് റെക്കോർഡ്, ലിയോണ് വിജയം

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിയോണിന് ഗംഭീര വിജയം. റൗണ്ട് ഓഫ് 16ൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഫോർച്യൂണയെ ആണ് ലിയോൺ പരാജയപ്പെടുത്തിയത്. എവേ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ലിയോണിന്റെ വിജയം. നോർവീജിയൻ താരം അദ ഹെർഗബെർഗ് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് രാത്രി കൂടിയായി ഇന്നലത്തേത്.

ഇന്നലെ ഇരട്ട ഗോളുകൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന വനിത എന്ന റെക്കോർഡിനൊപ്പം അദ എത്തി. മുൻ വോൾവ്സ്ബർഗ് താരം അൻജ മിറ്റാജിന്റെ റെക്കോർഡിനൊപ്പം ആണ് അദ എത്തിയത്. വെറും 49 മത്സരങ്ങളിൽ നിന്നാണ് അദ ഈ നേട്ടത്തിൽ എത്തിയത്. അദയെ കൂടാതെ ഇന്നലെ ഫ്രഞ്ച് ക്യാപ്റ്റൻ ലെ സൊമ്മറും ഇരട്ട ഗോളുകൾ നേടി. രണ്ടാം പാദ മത്സരം അടുത്ത ആഴ്ച ഫ്രാൻസിൽ വെച്ച് നടക്കും.

Previous articleജെജെ പരിക്ക് മാറി തിരികെയെത്തുന്നു
Next articleചൈനയില്‍ മുന്നേറി അങ്കിത റെയ്‍ന