ജെജെ പരിക്ക് മാറി തിരികെയെത്തുന്നു

ഇന്ത്യയുടെയും ചെന്നൈയിന്റെയും സ്ട്രൈക്കറായ ജെജെ പരിക്ക് മാറി തിരികെയെത്തുന്നു. താരം ചെന്നൈയിന്റെ ആദ്യ ഐ എസ് എൽ മത്സരത്തിൽ തന്നെ കളത്തിൽ ഇറങ്ങും. കഴിഞ്ഞ ജൂണിൽ ആയിരുന്നു ജെജെ പരിക്ക് മാറാനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. അവസാന കുറേ സീസണുകളിലായി മുട്ടിനേറ്റ പരിക്ക് കാരണം കഷ്ടപ്പെടുകയായിരുന്നു ജെജെ.

കഴിഞ്ഞ ഐ എസ് എല്ലിന്റെ അവസാന കാലത്തും സൂപ്പർ കപ്പിലും ജെജെ ടീമിൽ ഉണ്ടായിരുന്നില്ല. ഇന്ത്യൻ ഫുട്ബോൾ ടീമിലും പരിക്ക് കാരണം ജെജെയെ പരിഗണിച്ചിരുന്നില്ല. പരിക്ക് മാറിയെന്നും കൂടുതൽ മത്സരങ്ങൾ കളിച്ച് മാച്ച് ഫിറ്റ്നെസ് കൂടെ നേടിയാൽ തനിക്ക് തന്റെ പതിവ് ഫോമിലേക്ക് തിരികെയെത്താൻ ആകുമെന്നും ജെജെ പറഞ്ഞു.

Previous articleവിവിയെനെയ്ക്ക് നാലു ഗോളുകൾ, ഗംഭീര വിജയവുമായി ആഴ്സണൽ
Next articleഅദയ്ക്ക് ചാമ്പ്യൻസ് ലീഗ് റെക്കോർഡ്, ലിയോണ് വിജയം