രണ്ട് താരങ്ങൾക്ക് ഹാട്രിക്ക്, വയനാട് വലയിൽ പത്തു ഗോൾ എത്തിച്ച് മലപ്പുറം

Newsroom

23ആമത് വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് വൻ വിജയം. ഇന്ന് വയനാടിനെ നേരിട്ട മലപ്പുറം ഏകപക്ഷീയമായ പത്തു ഗോളുകളുടെ വിജയമാണ് നേടിയത്. മലപ്പുറത്തിനായി രണ്ട് താരങ്ങൾ ഇന്ന് ഹാട്രിക്ക് നേടി. അർചന, അശ്വതി എന്നിവരാണ് മൂന്ന് ഗോളുകൾ വീതം നേടിയത്. 32, 44, 73 മിനുട്ടുകളിൽ ആയിരുന്നു അശ്വതിയുടെ ഗോളുകൾ. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ രണ്ട് ഗോളുകൾ നേടിയ അർചന 71ആം മിനുട്ടിൽ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി.

കൃഷപ്രിയ രണ്ട് ഗോളുകളും യാറ മുഫീന, അനഖ എന്നിവർ ഒരോ ഗോൾ വീതവും നേടി. ഇനി സെമി ഫൈനലിൽ കോഴിക്കോടിനെ ആകും മലപ്പുറം നേരിടുക.