യു എ ഇയെ തകർത്ത് ഇന്ത്യൻ വനിതകൾ

20211003 021719

സൗഹൃദ മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് വലിയ വിജയം. ഇന്ന് യുഎ ഇയെ നേരിട്ട ഇന്ത്യൻ ടീം ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ദുബൈയിൽ വെച്ച് നടന്ന മത്സരത്തിൽ മനിഷ, പ്യാരി, സ്വീറ്റി ദേവി, അഞ്ജു തമാന എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

ഏഷ്യൻ കപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ടീം വിദേശ പര്യടനം നടത്തുന്നത്. ഇനി ഒക്ടോബർ 4ന് ഇന്ത്യ ടുണീഷ്യയെയും നേരിടും. അത് കഴിഞ്ഞ് ബഹ്റൈനിൽ വെച്ചും ഇന്ത്യ രണ്ട് മത്സരങ്ങൾ കളിക്കുന്നുണ്ട്.

Previous articleസസുവോളോക്ക് എതിരെ ഇന്റർ മിലാൻ തിരിച്ചുവരവ്
Next articleബാഴ്സലോണയുടെയും കോമാന്റെയും കഥകഴിച്ച് സുവാരസും അത്ലറ്റിക്കോ മാഡ്രിഡും