“ലോകകപ്പ് നേടാതെ ഒരു അർജന്റീനിയൻ താരത്തിന് ലോകത്തെ മികച്ച താരമാകാൻ കഴിയില്ല”

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരമാരാണെന്ന ചോദ്യത്തിന് മുന്നിൽ നിഷ്പക്ഷമായൊരു ഉത്തരം നൽകാൻ ഫുട്ബോൾ ആരാധകർ പതറാറുണ്ട്. ഓരോരുത്തരും അവരവരുടെ ഇഷ്ടതാരത്തിന്റെ പേരാവും നിർദ്ദേശിക്കുക. അതേ സമയം റയൽ മാഡ്രിഡിന്റെ മുൻ പരിശീലകനായ ഹോസെ അന്റോണിയോ കമാഞ്ചോ പറയുന്നത് ലോകകപ്പ് നേടാതെ ഒരു അർജന്റീനിയൻ താരത്തിന് ലോകത്തെ ഏറ്റവും മികച്ച താരമാവാൻ സാധിക്കില്ല എന്നാണ്.

മറ്റു രാജ്യങ്ങളെ പോലെയല്ല പതിറ്റാണ്ടുകളുടെ ഫുട്ബോൾ പാരമ്പര്യം പേറുന്ന അർജന്റീന. ലോകത്തെ മികച്ച താരമായി അറിയപ്പെടാൻ അർജന്റീനിയൻ താരങ്ങൾക്ക് ലോകകപ്പ് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി മികച്ച ഫുട്ബോൾ താരമാണെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ മെസ്സിക്ക് നേടാനാകാത്ത ലോകകപ്പ് അദ്ദേഹത്തിന്റെ കരിയറിൽ കളങ്കമായി ഉണ്ടാകുമെന്നും കമാഞ്ചോ പറഞ്ഞു. രണ്ട് ലോകകപ്പിൽ കളിക്കുകയും പരിശീലകനായി 2002 ലോകകപ്പിൽ സ്പെയിനിനെ ക്വാർട്ടർ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു സ്പാനിഷ് പരിശീലകനായ ഹോസെ അന്റോണിയോ കമാഞ്ചോ.