കൊറോണ വൈറസ് പ്രശ്നം ലോകത്തെ ആകെ വലയ്ക്കുന്ന സാഹചര്യത്തിൽ ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ വീണ്ടും നീട്ടാൻ എ എഫ് സി തീരുമാനിച്ചു. ഔദ്യോഗികമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഉത് സംബന്ധിച്ച് അറിയിപ്പ് കിട്ടി. മാർച്ചിൽ ഏതേലും ഒരു വേദിയിൽ വെച്ച് മത്സരം നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ജൂണിൽ നടത്താം എന്നാണ് പുതിയ തീരുമാനം.
മാർച്ച് 1 മുതൽ ദേശീയ ടീം ക്യാമ്പ് നടത്താൻ ഉദ്ദേശിച്ചിരുന്ന ഇന്ത്യക്ക് ഇത് വലിയ തിരിച്ചടിയാണ്. ഇപ്പോൾ ഐ എസ് എല്ലും ഐ ലീഗും ഒക്കെ ഉള്ളതിനാൽ ഇന്ത്യൻ താരങ്ങൾ ഒക്കെ മാച്ച ഫിറ്റ്നെസിൽ ആണ് ഉള്ളത്. ജൂണിൽ ആകുമ്പോഴേക്ക് മത്സരങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ടീമിന്റെ ഫിറ്റ്നെസും പ്രശ്നമാകും. ഖത്തറിനെതിരായ മത്സരം ജൂൺ 3നും ബംഗ്ലാദേശിനെതിരായ മത്സറ്റം ജൂൺ 7നും അഫ്ഗാനെതിരായ പോരാട്ടം ജൂൺ 15നും നടത്താൻ ആണ് ഇപ്പോൾ ധാരണ ആയിട്ടുള്ളത്.
ഇ ഗ്രൂപ്പിൽ ഒരു വിജയം പോലും സ്വന്തമാക്കാൻ കഴിയാത്ത ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഏഷ്യൻ കപ്പ് യോഗ്യത ആണ് ഇന്ത്യ ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.