ലോകകപ്പ് യോഗ്യത; അർജന്റീന വിജയം തുടരുന്നു

Newsroom

ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീനക്ക് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് പരാഗ്വേയെ നേരിട്ട അർജന്റീന മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ചു. മെസ്സി ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ സബ്ബായാണ് മെസ്സി അർജന്റീനക്ക് ആയി കളത്തിൽ ഇറങ്ങിയത്‌. മെസ്സിയുടെ അഭാവത്തിൽ ഒറ്റമെൻഡി ആയിരുന്നു ഇന്ന് അർജന്റീനയുടെ ക്യാപ്റ്റൻ. അദ്ദേഹം തന്നെ വിജയ ഗോളും നേടി.

അർജന്റീന 23 10 13 07 08 37 562

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ കിട്ടിയ കോർണറിൽ നിന്ന് ഒരു ഗംഭീര ഫിനിഷിലൂടെ ആയിരുന്നു ഒറ്റമെൻഡിയുടെ ഗോൾ. അതിനു ശേഷം നിരവധി അവസരങ്ങൾ അർജന്റീന സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോൾ പിറന്നില്ല. അറ്റാക്കിൽ ഇന്ന് ലൗട്ടാരോ മാർട്ടിനസ്, ഹൂലിയോ ആല്വരസ് കൂട്ടുകെട്ടാണ് അർജന്റീന ഇറക്കിയത്. ഇരുവരും നല്ല കളി കാഴ്ചവെച്ചു.

മെസ്സി 53ആം മിനുട്ടിൽ കളത്തിൽ എത്തി. അദ്ദേഹം ഒന്നിൽ കൂടുതൽ തവണ ഗോളിന് അടുത്ത് എത്തി എങ്കിലും രണ്ടാം ഗോൾ മാത്രം വന്നില്ല. ഇപ്പോൾ മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി അർജന്റീന ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ ഒന്നാമത് നിൽക്കുകയാണ്.