“അഫ്ഗാനെതിരായ ഇന്നിംഗ്സ് ഇഷാൻ കിഷന് ആത്മവിശ്വാസം നൽകും” – പാർഥിവ്

Newsroom

Picsart 23 10 12 22 45 20 022
Download the Fanport app now!
Appstore Badge
Google Play Badge 1

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ പ്രകടനം ഇഷാൻ കിഷൻ ആത്മവിശ്വാസം നൽകും എന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ പാർഥിവ് പട്ടേൽ. ഓസ്ട്രേലിയക്ക് എതിരെ ഡക്കിൽ പോയ കിഷൻ അഫ്ഗാനെതിരെ 47 റൺസ് നേടിയിരുന്നു.

ഇഷാൻ 23 10 12 22 45 42 188

“ഇഷാൻ കിഷൻ അഫ്ഗാനെതിരെ കുറച്ച് മനോഹരമായ ഷോട്ടുകൾ കളിച്ചു. അവൻ നല്ല താളത്തിൽ കളിച്ചു. ഇത് അവൻ ആത്മവിശ്വാസം നൽകും, അത് വളരെ പ്രധാനമാണ്. രണ്ട് ദിവസത്തിനുള്ളിൽ അവർ പാകിസ്ഥാനുമായി കളിക്കാൻ പോകുന്നു. ശുഭ്മാൻ ഗിൽ ഫിറ്റ് അങ്കിൽ,ഇഷാൻ കിഷൻ വീണ്ടും ഓപ്പൺ ചെയ്യും, ”പട്ടേൽ പറഞ്ഞു.

“അതിനാൽ, ഈ അഫ്ഗാനെതിരായ ഇന്നിംഗ്സ് അദ്ദേഹത്തിന് പാകിസ്താനെതിരെ സ്വതന്ത്രമായി കളിക്കാനുള്ള ആത്മവിശ്വാസം നൽകും. നിങ്ങൾ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ, നല്ല രീതിയിൽ തുടങ്ങാൻ ആഗ്രഹിക്കുന്നു, ഇഷൻ കിഷന് അതാകും എന്ന് പ്രതീക്ഷിക്കുന്നു” പട്ടേൽ കൂട്ടിച്ചേർത്തു.