ഫുട്‌ബോൾ ലോകകപ്പിന് ശേഷം ‘Cymru’ എന്ന പേര് ദേശീയ ടീമിനു ഉപയോഗിക്കാൻ ഒരുങ്ങി വെയിൽസ്. നിലവിൽ ഇതിനകം തന്നെ ഇതിനായി അവർ യുഫേഫയെ സമീപിച്ചു കഴിഞ്ഞു. പ്രാദേശിക തലത്തിൽ ‘Cymru’ എന്ന പേരിൽ ആണ് ഇതിനകം തന്നെ അവർ അറിയപ്പെടുന്നത്. സുഹൃത്തുക്കൾ/സഹ ജനങ്ങൾ എന്നു അർത്ഥം വരുന്ന വെൽഷ് ഭാഷയിലുള്ള ഈ പേരിൽ തങ്ങളുടെ ദേശീയ ടീം അറിയപ്പെടണം എന്ന ആഗ്രഹം ആണ് ഈ തീരുമാനത്തിന് പിറകിൽ. വെയിൽസ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടണം എന്നു ആഗ്രഹിക്കുന്ന ദേശീയവാദികൾ ആണ് പ്രധാനമായും ഈ പേര് ഉപയോഗിക്കുന്നത്.
വിദേശികൾ/പുറത്ത് നിന്നുള്ളവർ എന്നു അർത്ഥമുള്ള വെയിൽസ് എന്ന വാക്ക് ബ്രിട്ടീഷുകാർ തങ്ങൾക്ക് ചാർത്തി നൽകിയ പദം ആണെന്നും അവർ ആരോപിക്കുന്നു. പലപ്പോഴും രാജ്യത്തിന്റെ പേര് ആയും അവർ ‘Cymru’ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. 1958 നു ശേഷം 64 വർഷങ്ങൾക്ക് ശേഷമാണ് ഗാരത് ബെയിലിന്റെ നേതൃത്വത്തിൽ വെയിൽസ് ഒരു ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നത്. യുഫേഫ പേര് മാറ്റാൻ സമ്മതിച്ചില്ലെങ്കിൽ തുർക്കി ചെയ്ത പോലെ തുർക്കിയെ എന്ന പേരിൽ രാജ്യത്തിന്റെ പേര് മാറ്റാൻ തന്നെ ചിലപ്പോൾ വെയിൽസ് തയ്യാറായേക്കും.