യുവ താരങ്ങളെ തേടി ബെംഗളൂരു എഫ് സി മലപ്പുറത്തെത്തുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ISL ചാമ്പ്യൻമാരായ ബെംഗളൂരു എഫ്സി തങ്ങളുടെ U- 13, U-15 ടീമുകളിലേക്ക് കളിക്കാരെ തേടി മലപ്പുറത്തെത്തുന്നു. മലപ്പുറത്തെ പ്രമുഖ ഫുട്ബോൾ അക്കാദമിയായ വേക്ക് അപ്പ് ഫുട്ബോൾ അക്കാദമിയുമായി സഹകരിച്ച് മലപ്പുറം കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽവെച്ച് 2 ഘട്ടങ്ങളായാണ് ബെംഗളൂരു എഫ് സി ട്രയൽസ് സംഘടിപ്പിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിലെ കുട്ടികൾക്കായി മെയ് 8, 9, 10 തിയ്യതികളിൽ ഒന്നാം ഘട്ട ട്രയൽസും, മെയ് 17, 18, 19 തിയ്യതികളിലായി ഫൈനൽ ട്രയൽസും നടക്കും. ഒന്നാം ഘട്ടത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മാത്രമെ ഫൈനൽ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ഒന്നാം ഘട്ട ട്രയൽസ് വേക്ക്-അപ്പ് അക്കാദമി കോച്ചുമാരുടെ നേതൃത്വത്തിലും, ഫൈനൽ ട്രയൽസ് ബെംഗളൂരു എഫ്. സി കോച്ചുമാരുടെ നേതൃത്വത്തിലുമായിരിക്കും സംഘടിപ്പിക്കുക.

ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വേക് അപ് അക്കാഡമിയുടെ വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം വേക്ക്-അപ്പ് അക്കാദമിയുടെ ഓഫീസിൽ നേരിട്ടോ, തപാൽ മുഖേനയോ ഏപ്രിൽ 29ന് മുമ്പായി എത്തിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം അപേക്ഷ എത്തിക്കുന്നവരെ മാത്രമെ ട്രയൽസിൽ പങ്കെടുപ്പിക്കുകയുള്ളൂ. ഏപ്രിൽ 29ന് ശേഷം ലഭിച്ച അപേക്ഷകൾ തരം തിരിച്ച് അപേക്ഷകരുടെ രജിസ്റ്റർ നമ്പറും, ട്രയൽസിന് ഹാജരാവേണ്ട സമയവും വെബ്സൈറ്റിൽ നൽകുന്നതാണ് അതിനനുസരിച്ച് മാത്രം കളിക്കാർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നാൽ മതി. പിന്നീട് ഫൈനൽ ട്രയൽസിന് യോഗ്യത നേടിയവരുടെ ലിസ്റ്റ് ട്രയൽസിന് ഹാജരാവേണ്ട സമയവും, തീയ്യതിയും സഹിതം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Age Category
Under 13;
01/01/2007 to 31/12/2009

Under 15;
01/01/2005 to 31/12/2006

ആദ്യ ഘട്ട ട്രയൽസ്;

08/05/2019
Kasargode, Kannur, Wayanad

09/05/2019
Kozhikode, Malappuram

10/05/2019
Palakkad, Trissur, Ernakulam

അപേക്ഷകൾ അയക്കേണ്ട വിലാസം

Wake Up Football Academy
Malappuram
Varencode, Down Hill
Malappuram
Pin Code: 676 519
Kerala, India.

Application Link