വിനീഷ്യസ് ബ്രസീൽ സ്ക്വാഡിൽ!!

20211105 195255

ആദ്യം ഒഴിവാക്കപ്പെട്ടു എങ്കിലും വിനീഷ്യസിനെ വൈകി ആണെങ്കിലും ടിറ്റെ ബ്രസീൽ സ്ക്വാഡിൽ ഉൾപ്പെടുത്തി. ലിവർപൂൾ താരം ഫർമീനോക്ക് പരിക്കേറ്റതോടെയാണ് വിനീഷ്യസിന് അവാസരം വന്നത്. ചാമ്പ്യൻസ് ലീഗിലെ അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തിലാണ് ഫർമീനോക്ക് പരിക്കേറ്റത്. ഹാം സ്ട്രിങ് ഇഞ്ച്വറിയാണ്. നേരത്തെ ടീം പ്രഖ്യാപിച്ചപ്പോൾ വിനീഷ്യസിനെ ടിറ്റെ ഉൾപ്പെടുത്താത്തത് വലിയ വിവാദം ആയിരുന്നു. വിനീഷ്യസ് ആ ടീം പ്രഖ്യാപിച്ചതിനു ശേഷം റയലിനായി രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും രണ്ട് അസിസ്റ്റും സംഭാവന ചെയ്തിരുന്നു. ഈ അന്താരാഷ്ട്ര ബ്രേക്കിൽ അർജന്റീനയെയും കൊളംബിയയെയും ആണ് ബ്രസീലിന് നേരിടാൻ ഉള്ളത്.

Previous article” ലെവൻഡോസ്കിക്ക് ബാലൻ ഡി ഓർ ലഭിച്ചില്ലെങ്കിൽ ഞാൻ എന്റെ ബാലൻ ഡി ഓർ നൽകും “
Next articleഫർമീനോ ഒരു മാസം പരിക്കേറ്റ് പുറത്ത്