കോണർ ഗല്ലഹറിനെ വായ്പാ അടിസ്ഥാനത്തിൽ ടീമിലെത്തിക്കാൻ ആസ്റ്റൺ വില്ല ഒരുങ്ങുന്നു

Newsroom

Resizedimage 2026 01 12 22 29 18 1


അത്‌ലറ്റിക്കോ മാഡ്രിഡ് മിഡ്‌ഫീൽഡർ കോണർ ഗല്ലഹറിനെ സ്വന്തമാക്കാനുള്ള ചർച്ചകളിൽ ആസ്റ്റൺ വില്ല അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. വായ്പാ അടിസ്ഥാനത്തിൽ (Loan) താരത്തെ എത്തിക്കാനാണ് ക്ലബ്ബുകൾ തമ്മിൽ ധാരണയാകുന്നത്. സീസൺ അവസാനിക്കുമ്പോൾ താരത്തെ സ്ഥിരമായി വാങ്ങാനുള്ള വ്യവസ്ഥയും (Option to buy) ഈ കരാറിലുണ്ടാകും.

1000411141

2024-ൽ ചെൽസിയിൽ നിന്ന് 35 മില്യൺ യൂറോയ്ക്കാണ് ഗല്ലഗർ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്. എന്നാൽ ഈ സീസണിൽ 19 ലാ ലിഗ മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് താരത്തിന് സ്റ്റാർട്ടിംഗ് ഇലവനിൽ അവസരം ലഭിച്ചത്. ടോട്ടനം ഉൾപ്പെടെയുള്ള ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആസ്റ്റൺ വില്ല പരിശീലകൻ ഉനൈ എമറിക്ക് കീഴിൽ പ്രീമിയർ ലീഗിലേക്ക് മടങ്ങാനാണ് 25-കാരനായ ഇംഗ്ലീഷ് താരം താല്പര്യപ്പെടുന്നത്. ലീഗിൽ ആദ്യ നാല് സ്ഥാനങ്ങൾക്കായി പൊരുതുന്ന ആസ്റ്റൺ വില്ലയ്ക്ക് ഗല്ലഗറുടെ വരവ് മധ്യനിരയിൽ കൂടുതൽ കരുത്ത് പകരും.