ആർട്ടുറോ വിദാലിന്റെ ലീഗ് കിരീട റെക്കോർഡ് കുതിപ്പിന് അവസാനം. എട്ടു വർഷം തുടർച്ചയായി ലീഗ് കിരീടങ്ങൾ നേടിയ ശേഷം ഒപ്പോൾ ഒമ്പതാം വർഷം ലീഗ് കിരീടമില്ലാതെ നിൽക്കുകയാണ് വിദാൽ. അവസാന എട്ട് വർഷങ്ങളിലും വിദാൽ കളിക്കുന്ന ടീം ലീഗ് കിരീടം നേടിയിരുന്നു. എന്നാൽ ഇത്തവണ ബാഴ്സലോണ റയലിന് മുന്നിൽ ലാലിഗ കിരീടം നഷ്ടപ്പെടുത്തിയതോടെ ആ മനോഹര യാത്രയ്ക്ക് അവസാനമായി.
അവസാന എട്ടു സീസണുകളിൽ മൂന്ന് രാജ്യങ്ങളിലായായിരുന്നു വിഡാൽ എട്ട് ലീഗ് കിരീടങ്ങൾ എന്ന നേട്ടത്തിൽ എത്തിയത്. 2012 യുവന്റസിനൊപ്പം ആണ് ഈ കിരീട വേട്ട വിഡാൽ തുടങ്ങിയത്. 2012, 2013, 2014, 2015 സീസണുകളിൽ യുവന്റസിനൊപ്പം ഇറ്റാലിയൻ ലീഗ് കിരീടം നേടാൻ വിഡാലിനായി. 2015നു ശേഷം ബയേണിൽ പോയ വിഡാൽ അവിടെ 2016, 2017, 2018 സീസണുകളിൽ ബുണ്ടസ് ലീഗ കിരീടവും ഉയർത്തിയിരുന്നു. മുമ്പ് ഇബ്രാഹിമോവിച് തുടർച്ചയായി ഒമ്പതു സീസണുകളിൽ ലീഗ് കിരീടം നേടിയിരുന്നു. ഇറ്റലി, സ്പെയിൻ, ഫ്രഞ്ച് ലീഗുകളിൽ ആയിരുന്നു ഇബ്രയുടെ ഈ നേട്ടം. ആ നേട്ടം മറിക്കടക്കാൻ ഇനി വിദാലിനാവില്ല.