വെററ്റി പാരീസിൽ തുടരും; പിഎസ്ജിയുടെ പ്രഖ്യാപനം എത്തി

Nihal Basheer

പത്ത് വർഷത്തിലധിമായി ഫ്രഞ്ച് ടീമിന്റെ മധ്യനിരക്ക് താളം പകരുന്ന മാർക്കോസ് വെററ്റി പിഎസ്ജിയിൽ തുടരും. താരത്തിന്റെ നിലവിലെ രണ്ടു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചതായി പിഎസ്ജിയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി. ഇതോടെ 2026 വരെ ഇറ്റാലിയൻ താരത്തിന് പാരീസിൽ തുടരാനാകും.

Picsart 22 12 29 15 35 51 083

2012ൽ ടീമിൽ എത്തിയ ശേഷം ടീമിലെ നിർണായ താരമാണ് വെറാറ്റി. ശേഷം പിഎസ്ജിക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരമായി. ടീമിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരവും മറ്റാരുമല്ല. 8 ലീഗ് കിരീടങ്ങൾ അടക്കമാണ് ഈ നേട്ടം. പതിനൊന്ന് ഗോളും നാല്പത്തിയെട്ട് അസിസ്റ്റും ഈ കാലയളവിൽ സ്വന്തമാക്കി.

കരാർ നീട്ടിയതിൽ തനിക്ക് അഭിമാനം തോന്നുന്നതായി വെറാറ്റി പറഞ്ഞു. പത്ത് വർഷത്തിലധിമായി ജീവിക്കുന്ന നഗരം തന്റെ രണ്ടാം വീടാണെന്ന് പറഞ്ഞ അദ്ദേഹം ആരാധരുടെ പിന്തുണയിൽ നന്ദി അറിയിച്ചു. കൂടുതൽ കിരീടങ്ങൾ നേടാനാവുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. ഈ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വെറാറ്റി എന്ന് പിഎസ്ജി ചെയർമാൻ നാസർ അൽ – ഖലീഫി പ്രതികരിച്ചു.