ലിവർപൂൾ താരം വിർജിൽ വാൻ ഡൈക്ക് ഈ സമ്മറിൽ വലിയ ട്രാൻസ്ഫർ നീക്കങ്ങൾ ലിവർപൂളിൽ നിന്ന് ഉണ്ടാകുമെന്ന് സൂചന നൽകി. ക്ലബ്ബ് അവരുടെ 20-ാം ഇംഗ്ലീഷ് ലീഗ് കിരീടത്തിലേക്ക് അടുക്കുകയാണ്. ഞായറാഴ്ച വെസ്റ്റ് ഹാമിനെതിരായ 2-1 വിജയത്തിൽ ഗോൾ നേടിയ ശേഷം സംസാരിക്കുകയായിരുന്നു വാൻ ഡൈക്ക്. പുതിയ പരിശീലകൻ ആർനെ സ്ലോട്ടിന് കീഴിൽ ക്ലബ്ബ് ഒരു വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനെക്കാൾ 13 പോയിന്റ് ലീഡോടെ, ആറ് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ, അടുത്ത വാരാന്ത്യത്തിൽ തന്നെ ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാൻ സാധിക്കുന്ന അവസ്ഥയിലാണ് അവർ ഉള്ളത്.
“എനിക്ക് തോന്നുന്നത് ഇത് ഒരു വലിയ സമ്മർ ആയിരിക്കും എന്നാണ്. ഒരു വലിയ സമ്മർ ആക്കാൻ ക്ലബ് പദ്ധതിയിടുന്നുണ്ട്, അതിനാൽ ശരിയായ കാര്യങ്ങൾ ചെയ്യുമെന്ന് ബോർഡിൽ നമ്മൾ വിശ്വാസം അർപ്പിക്കണം.” വാൻ ഡൈക്ക് പറഞ്ഞു.