അറേബ്യൻ മണ്ണിൽ വലൻസിയയെ തകർത്ത് റയൽ മാഡ്രിഡ് സൂപ്പർ കോപ ഫൈനലിൽ

- Advertisement -

സൗദി അറേബ്യയിൽ വെച്ച് നടക്കുന്ന സൂപ്പർ കോപ ടൂർണമെന്റിൽ റയൽ മാഡ്രിഡ് ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ വലൻസിയയെ തകർത്തു കൊണ്ടായിരുന്നു സിദാന്റെ ടീമിന്റെ ഫൈനൽ പ്രവേശനം. ഇന്ന് ഒന്നിനെതുരെ മൂന്നു ഗോളുകളുടെ വിജയമാണ് റയൽ സ്വന്തമാക്കിയത്. ബെയ്ല്, ബെൻസീമ എന്നിവർ ഒന്നും ഇല്ലാതെയാണ് റയൽ ഈ വലിയ വിജയം സ്വന്തമാക്കിയത്.

മധ്യനിര താരങ്ങളുടെ മികവിൽ ആയിരുന്നു റയലിന്റെ ഇന്നത്തെ ജയം. ക്രൂസ്, മോഡ്രിച്, ഇസ്കോ എന്നിവരാണ് റയലിനായി ഇന്ന് ഗോളുകൾ നേടിയത്. ഒരു കോർണർ നേരെ വലയിൽ എത്തിച്ചായിഎഉന്നു ക്രൂസിന്റെ ഗോൾ. 39ആം മിനുട്ടിൽ ഒരു വോളിയിൽ നിന്നായിരുന്നു ഇസ്കോയുടെ ഗോൾ. രണ്ടാം പകുതിയിൽ മോഡ്രിചിലൂടെ സിദാന്റെ ടീം മൂന്നാം ഗോൾ നേടി.

രണ്ടാം സെമിയിൽ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡുമാണ് ഏറ്റുമുട്ടുന്നത്. 12ആം തീയതി ആകും ഫൈനൽ നടക്കുക.

Advertisement