ആൻഡേഴ്സണ് പരിക്ക്, മൂന്നാം ടെസ്റ്റിൽ കളിക്കില്ല!!

- Advertisement -

വീണ്ടും ആൻഡേഴ്സണെ പരിക്ക് പിടിച്ചിരിക്കുകയാണ്. അടുത്ത വ്യാഴാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലീഷ് പേസ് ബൗളർ ആൻഡേഴ്സ്ൺ കളിക്കില്ല. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം ആയിരുന്നു ആൻഡേഴ്സണ് പരിക്കേറ്റത്. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്നായി എട്ടു വിക്കറ്റുകൾ താരം നേടിയിരുന്നു. ഇപ്പോൾ 1-1 എന്ന നിലയിലാണ് പരമ്പര ഉള്ളത്.

ആറു മാസം പരിക്കേറ്റ് പുറത്തിരുന്ന ശേഷം ആൻഡേഴ്സൺ ദക്ഷിണാഫ്രിക്ക ടെസ്റ്റിനു വേണ്ടി തിരികെയെത്തിയത്. വീണ്ടും പരിക്കേത് 37കാരനായ താരത്തിന് വലിയ തിരിച്ചടിയാകും. ആൻഡേഴ്സൺ അടുത്ത ദിവസം തന്നെ ഇംഗ്ലണ്ടിലേക്ക് തിരികെപോകും.

Advertisement