U-23 ഏഷ്യൻ കപ്പ് ഉസ്ബെക്കിസ്ഥാനിൽ നടക്കും

Newsroom

2022ലെ അണ്ടർ23 ഏഷ്യൻ കപ്പ് ഉസ്ബെകിസ്താനിൽ വെച്ച് നടക്കും. ഉസ്ബെക്കിസ്ഥാനെ വേദിയാക്കി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. അടുത്ത വർഷം സെപ്റ്റംബറിൽ ആണ് ടൂർണമെന്റ് നടക്കുന്നത്. ആദ്യമായാണ് അണ്ടർ 23 ഏഷ്യൻ കപ്പ് സെന്റർ സോണിൽ നടക്കുന്നത്. ഉസ്ബെക്കിസ്ഥാനിൽ നടക്കേണ്ടിയിരുന്ന അണ്ടർ 19 ഏഷ്യൻ കപ്പ് നേരത്തെ ഉപേക്ഷിച്ചിരുന്നു. ഇതിനു പകരമായാണ് അണ്ടർ 23 ഏഷ്യൻ കപ്പ് ഉസ്ബെക്കിസ്ഥാനിൽ എത്തുന്നത്.

കഴിഞ്ഞ തവണ തായ്‌ലാന്റിൽ നടന്ന അണ്ടർ 23 ഏഷ്യൻ കപ്പ് കൊറിയ ആയിരുന്നു വിജയിച്ചത്. ഈ വർഷം ഒക്ടോബർ മുതൽ അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കും എന്നും എ എഫ് സി അറിയിച്ചു.