ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റർ ഉസൈൻ ബോൾട്ട് ഫുട്ബോൾ കളിക്കാരനാകണമെന്ന് തന്റെ സ്വപ്നത്തിന് പിറകിൽ തന്നെ സഞ്ചരിക്കുകയാണ്. ജർമ്മൻ ക്ലബായ ഡോർട്മുണ്ട് ഉൾപ്പെടെയുള്ള ക്ലബുകളിൽ ട്രയൽസ് കഴിഞ്ഞിട്ടുള്ള താരം പുതുതായി ചേർന്നിരിക്കുന്നത് ഓസ്ട്രേലിയൻ ലീഗ് ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനൊപ്പം ആണ്.
സെൻട്രൽ കോസ്റ്റിനൊപ്പം അനിശ്ചിത കാലം വരെ ബോൾട്ട് ട്രെയിൻ ചെയ്യും. താരം ക്ലബിനായി സൗഹൃദ മത്സരങ്ങളും കളിച്ചേക്കും. ഓസ്ട്രേലിയയിലെ ട്രെയിനിങ് തന്നെ പ്രൊഫഷണൽ ഫുട്ബോളറായി മാറ്റും എന്ന് തന്നെയാണ് ബോൾട്ട് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വേഗതയേറിയ താരമായ ബോൾട്ട് തന്റെ കരിയറിൽ നിന്ന് വിരമിച്ച ശേഷമാണ് ഫുട്ബോളിലേക്ക് തിരിഞ്ഞത്.
ഡോർട്മുണ്ട് കൂടാതെ സണ്ഡൗൺസ്, സ്ട്രോംസ്ഗോഡ്സെറ്റ് എന്നീ ക്ലബുകളിലും ബോൾട്ട് ഇതിനു മുമ്പ് പരിശീലനം നടത്തിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial