അർജന്റീന പരിശീലകന്റെ പരിക്ക് സാരമുള്ളത് അല്ലാ എന്ന് ഔദ്യോഗിക വിശദീകരണം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനയിൽ നിന്ന് ആശ്വാസ വാർത്തകൾ. അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ലയണൽ സ്കലോണി അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ ആണ് എന്ന് നേരത്തെ അർജന്റീന ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് ശരിയല്ലാ എന്നും അപകടത്തിൽ നിസാര പരിക്ക് മാത്രമെ സ്കലോണിക്ക് പറ്റിയിട്ടുള്ളൂ എന്നും അർജന്റീന എഫ് എ ഔദ്യോഗിക വിശദീകരണം നൽകി.

ഇന്ന് പുലർച്ചെ സൈംക്ലിംഗ് നടത്തുന്നതിനിടെ ആണ് അപകടത്തിൽ പെട്ടത്. ഒരു കാർ വന്ന് ഇടിക്കുകയായിരു‌ന്നു. സ്കലോണി ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചതായും അർജന്റീന വ്യക്തമാക്കി. വാർത്ത കേട്ട് ആദ്യം ഞെട്ടിയ ഫുട്ബോൾ ആരാധകർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണിത്.

അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ലോകകപ്പിന് ശേഷം അർജന്റീനയുടെ താൽക്കാലിക ചുമതലയേറ്റെടുത്ത സ്കലോണി പിന്നീട് സ്ഥിര പരിശീലകനായി മാറുകയായിരുന്നു. സ്കലോണിയുടെ കീഴിൽ മികച്ച പ്രകടനമാണ് ഇതുവരെ അർജന്റീന നടത്തിയത്. തീർത്തും യുവനിരയ്ക്ക് അവസരങ്ങൾ നൽകി അർജന്റീനയെ പുതിയ ടീമാക്കി മാറ്റിയെടുക്കുകയായിരുന്നു സ്കലോണി‌. മുൻ അർജന്റീന ദേശീയ താരം കൂടിയാണ് ഇദ്ദേഹം. വെസ്റ്റ് ഹാം, ലാസിയോ, അറ്റലാന്റ, മല്ലോർക തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.