ഇംഗ്ലണ്ടിലെ മികച്ച താരം, വാൻ ഡൈകിന്റെ വോട്ട് സ്റ്റെർലിംഗിന്

Image: ANTHONY DEVLIN/GettyImages
- Advertisement -

പ്രീമിയർ ലീഗിലെ മികച്ച താരങ്ങളെ കണ്ടെത്താനുള്ള വോട്ടിങ്ങിൽ തന്റെ വോട്ട് എതിരാളിയായ സ്റ്റെർലിങ്ങിന് നൽകി ലിവർപൂൾ പ്രതിരോധ താരം വാൻ ഡൈക്. മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ് അവാർഡ് അർഹിക്കുന്നുണ്ടെന്ന് പറഞ്ഞാണ് വാൻ ഡൈക് വോട്ട് സ്റ്റെർലിങ്ങിന് നൽകിയത്. ഈ സീസണിൽ പ്രീമിയർ ലീഗിലെ താരമായി തിരഞ്ഞെടുക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരങ്ങളാണ് സ്റ്റെർലിങ്ങും വാൻ ഡൈകും. പൊതുവെ ജയിക്കാൻ സാധ്യതയുള്ള താരങ്ങൾ ജയസാധ്യത കുറഞ്ഞ താരങ്ങൾക്കാണ് വോട്ട് ചെയ്യാറുള്ളത്.

സ്റ്റെർലിങ് മികച്ച താരത്തിനുള്ള അവാർഡ് അർഹിക്കുന്നുണ്ടെന്നും അത് കൊണ്ടാണ് സ്റ്റെർലിങ്ങിന് വോട്ട് ചെയ്തതെന്നും വാൻ ഡൈക് പറഞ്ഞു. ഒരു താരമെന്ന നിലക്ക് റഹീം സ്റ്റെർലിങ് ഒരുപാടു മെച്ചപ്പെട്ടിട്ടുണ്ടെന്നും സ്റ്റെർലിങ് ജയിക്കുമോ എന്നത് കാത്തിരുന്ന് കാണാമെന്നും വാൻ ഡൈക് പറഞ്ഞു. ലോക റെക്കോർഡ് തുക നൽകിയാണ് സൗത്താംപ്ടൺ പ്രതിരോധ താരമായ വാൻ ഡൈകിനെ ലിവർപൂൾ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണുകളിൽ പ്രതിരോധത്തിലെ വിള്ളൽ ലിവർപൂളിന് ഒരുപാട് മത്സരങ്ങൾ നഷ്ട്ടമാക്കിയിരുന്നു. എന്നാൽ വാൻ ഡൈകിന്റെ കീഴിൽ ലിവർപൂൾ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയ ടീം ലിവർപൂൾ ആണ്.

Advertisement