പ്രതിരോധ കോട്ട തീർത്ത് ഉപമെക്കാനോ, ലെപ്സിഗ് പ്രതിരോധത്തിലെ ഫ്രഞ്ച് കരുത്ത്

- Advertisement -

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ലബ്ബ് ലെപ്സിഗ് അത്ലറ്റികോ മാഡ്രിഡിനെ മറികടന്നപ്പോൾ ഫുട്‌ബോൾ പ്രേമികൾ ഒന്നാടക്കം പുകയ്‌തിയത് ഒരേയൊരു കളിക്കാരനെ. ലെപ്സിഗ് സെന്റർ ബാക്ക് ഉപമെക്കാനോ തീർത്ത പ്രതിരോധ കോട്ടയാണ് ഇന്നലെ അവർക്ക് തുണയായത്. ഡിയഗോ കോസ്റ്റ അടക്കമുള്ളവരെ മെരുക്കി ശ്രദ്ധ നേടിയ താരം ഇന്നലെ നടത്തിയത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ്.

കേവലം 21 വയസ്സ് മാത്രമാണ് ഡയോട്ട് ഉപമെക്കാനോയുടെ പ്രായം. ഫ്രാൻസ് പൗരത്വം ഉണ്ടെങ്കിലും ഫ്രഞ്ച് ദേശീയ ടീമിലേക്ക് ഇതുവരെ വിളി എത്തിയിട്ടില്ല. എങ്കിലും ഏറെ വൈകാതെ ഉപമെക്കാനോയും സിറ്റിയുടെ ലപോർട്ടും ഫ്രഞ്ച് ടീമിലേക്ക് എത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഫ്രാൻസിനായി പക്ഷെ വിവിധ യൂത്ത് ലെവൽ ദേശീയ ടീമുകൾക്ക് കളിച്ചിട്ടുണ്ട്. മികച്ച ഡിഫൻസീവ് സ്‌കിലുകൾ കൂടാതെ പാസിംഗിൽ ഉള്ള കൃത്യതയും താരത്തെ ശ്രദ്ധേയമാകുന്നു. ഇന്നലെ താരം 100 ശതമാനം ടാക്കിളുകളും വിജയിച്ചപ്പോൾ തന്നെ 92 ശതമാനം പാസുകളും ലക്ഷ്യത്തിൽ എത്തി. 100 ശതമാനം ഡ്രിബിൾ സക്സസും ഇന്നലത്തെ പ്രകടനത്തിൽ നേടി.

ആസ്ട്രിയൻ ക്ലബ്ബ് ലൈഫറിങ്ങിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം പിന്നീട് സാൽസ്ബെർഗിൽ എത്തി. 2017 ലാണ് ജർമ്മൻ ക്ലബ്ബിലേക്ക് എത്തുന്നത്. താരത്തിനെ ലക്ഷ്യം വച്ചു വൻ ക്ലബ്ബുകൾ വരും ദിവസങ്ങളിൽ എത്തിയേക്കും എന്നും സൂചനകൾ പുറത്ത് വരുന്നുണ്ട്.

Advertisement