ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഉക്രെയിൻ

Newsroom

പോളണ്ടിൽ നടന്ന യൂറോ കപ്പ് യോഗ്യത പോരാട്ടത്തിൽ യുക്രെയ്‌ൻ ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ചു‌. ഗരെത് സൗത്ത്ഗേറ്റിന്റെ ടീമിനെ 1-1ന്റെ സമനിലയിൽ ആണ് ഉക്രെയിൻ പിടിച്ചത്. ഇതിനു മുന്നെ ഗ്രൂപ്പിലെ നാല് മത്സരങ്ങളിൽ നാലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. യോഗ്യത ഏതാണ്ട് ഉറപ്പിച്ചു എങ്കിലും ഇന്നത്തെ സമനില ഇംഗ്ലണ്ടിന് നിരാശ നൽകും.

Picsart 23 09 10 00 21 40 077

ഒലെക്‌സാണ്ടർ സിൻ‌ചെങ്കോയുടെ ഗോളിൽ ഉക്രൈൻ ആണ് ഇന്ന് ലീഡ് എടുത്തത്. ഇതിന് വാൽക്കറിന്റെ ഗോളിലൂടെ ഇംഗ്ലണ്ട് മറുപടി പറഞ്ഞു. ഹാരി കെയ്‌നിന്റെ പാസ് സ്വീകരിച്ച് ആയിരുന്നു വാൽക്കറിന്റെ ഗോൾ. താരത്തിന്റെ ഇംഗ്ലണ്ട് കരിയറിലെ ആദ്യ ഗോളുമായി ഇത്.

ഇംഗ്ലണ്ടിന് 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റും ഉക്രൈന് 7 പോയിന്റുമാണ് ഇപ്പോൾ ഉള്ളത്.