ഉഗാണ്ട 2019 ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യത നേടി

- Advertisement -

ഉഗാണ്ട 2019 ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യത നേടി. മണ്ടേല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേപ്പ് വെർഡെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഉഗാണ്ട ജയം സ്വന്തമാക്കിയത്. ഇതോടു കൂടി ഉഗാണ്ടൻ ക്രെയിൻസിനു ആഫ്രിക്കൻ നേഷൻസ് കപ്പിന് ഏഴാം തവണയും ഇറങ്ങാൻ സാധിക്കും.

ഉഗാണ്ടയുടെ സ്‌ട്രൈക്കർ ഹെൻറി പാട്രിക് ഹെൻറി കടു ആണ് മത്സരം അവസാനിക്കാൻ പതിമൂന്ന് മിനുട്ട് ബാക്കി നിൽക്കെ വിജയ ഗോൾ നേടിയത്. ഗ്രൂപ്പ് എല്ലിൽ നിന്നും പതിമൂന്നു പോയിന്റുമായി 2019 ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി മാറി ഉഗാണ്ട .

Advertisement