2019 ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യത നേടി സൂപ്പർ ഈഗിൾസ്

- Advertisement -

2019 ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യത നേടി സൂപ്പർ ഈഗിൾസ്. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ സമനിലയിൽ തളച്ചാണ് നൈജീരിയ യോഗ്യത നേടിയത്. ഗ്രൂപ്പ് ഈ യിലെ യോഗ്യതാ മത്സരത്തിൽ ഓരോ ഗോളുകൾ വീതമടിച്ച് ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.

ബുഹ്‌ലെ മഖ്‌വാനാസീയുടെ സെൽഫ് ഗോളാണ് ഒൻപതാം മിനുട്ടിൽ നൈജീരിയക്ക് ലീഡ് നൽകിയത്. എന്നാൽ ഇരുപത്തിയാറാം മിനുട്ടിൽ ലെബോ മോതിബെയിലൂടെ ദക്ഷിണാഫ്രിക്ക സമനില നേടി. ഇതിനു മുൻപ് ആഫ്രിക്കൻ നേഷൻസ് കപ്പിൽ എത്തിയ സൂപ്പർ ഈഗിൾസ് ചാമ്പ്യന്മാരായിട്ടായിരുന്നു മടങ്ങിയത്.

Advertisement