കോസോവോയ്ക്ക് ചരിത്ര വിജയം

ഇന്നലെ നടന്ന യുവേഫ നാഷൺസ് ലീഗിൽ കോസൊവോ നേടിയ ജയം ആ രാജ്യത്തിന് ചരിത്ര വിജയമായി മാറി. ഇന്നലെ ഫറോഹ് ഐലന്റ്സിനെ നേരിട്ട കൊസോവോ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ കൊസോവോയുടെ ആദ്യ കോമ്പറ്റിറ്റീവ് മത്സര വിജയമായിരുന്നു ഇത്. 2016ൽ ഫിഫ അംഗീകാരം കിട്ടിയ കൊസോവോ ഇതിനു മുമ്പ് സൗഹൃദ മത്സരങ്ങൾ അല്ലാതെ വേറൊന്നും ജയിച്ചിരുന്നില്ല.

കഴിഞ്ഞ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 9 പരാജയവും ഒരു സമനിലയും ആയിരുന്നു സമ്പാദ്യം. യുവേഫ നാഷൺസ് ലീഗിലെ ആദ്യ മത്സരത്തിൽ അസർബൈജാനോട് സമനിലയും വഴങ്ങിയിരുന്നു. ഇന്നലെ രണ്ടാം പകുതിയിൽ പിറന്ന രണ്ടു ഗോളുകളാണ് കൊസോവോയ്ക്ക് ആദ്യ ജയം സമ്മാനിച്ചത്. ആർബർ സെനിലിയും നുഹിയുമാണ് ഗോളുകൾ നേടിയത്.

യുവേഫ നാഷൺസ് ലീഗിൽ ഡി ലീഗിൽ ഗ്രൂപ്പ് 3ൽ ആണ് കൊസോവോ കളിക്കുന്നത്.

Previous articleസ്വീഡനെ ഞെട്ടിച്ച തിരിച്ചുവരവിൽ തുർക്കിക്ക് ജയം
Next articleഎഫ് സി കേരള അണ്ടർ 18 സ്ക്വാഡ് പ്രഖ്യാപിച്ചു